Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : A Land In

Malappuram

കണ്ണീർ തോരാതെ നാട്...

അ​മ​ര​ന്പ​ലം (മ​ല​പ്പു​റം): ചോ​ക്കാ​ട് ടി​കെ കോ​ള​നി​യി​ൽ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും സ​ർ​ക്കാ​ർ ഉ​റ​പ്പാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു. വ​രും​ദി​വ​സം ചേ​രു​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ ഇ​തു​സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​നെത്തു​ട​ർ​ന്ന് ദു​ര​ന്ത​മു​ണ്ടാ​യ നി​ല​ന്പൂ​ർ ടി​കെ കോ​ള​നി സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​ലി​യ മ​ണ്ണി​ടി​ച്ചി​ലോ മ​റ്റ് സ​മാ​ന​മാ​യ മു​ന്ന​റി​യി​പ്പു​ക​ളോ ഇ​ല്ലാ​തെ​യാ​ണ് ഇ​ത്ത​ര​മൊ​രു അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന​ത് സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം വ​ർ​ധി​പ്പി​ക്കു​ന്ന​താ​ണ്.

അ​നൗ​ദ്യോ​ഗി​ക വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണം
സം​സ്ഥാ​ന​ത്തെ അ​നൗ​ദ്യോ​ഗി​ക വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ക​ർ​ശ​നനി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തും. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ചാ​രം നേ​ടി ആ​ളു​ക​ൾ കൂ​ട്ട​മാ​യി എ​ത്തു​ന്ന ഇ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

കാ​ണാ​താ​യ​വ​ർ​ക്കാ​യി എ​ൻ​ഡി​ആ​ർ​എ​ഫ്, അ​ഗ്നി​ര​ക്ഷാ സേ​ന, പൊ​ലി​സ്, ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി എ​ന്നി​വ​രു​ടെ സം​യു​ക്ത നേ​തൃ​ത്വ​ത്തി​ൽ ഉൗ​ർ​ജി​ത​മാ​യ തെ​ര​ച്ചി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ​യും വോ​ള​ണ്ടി​യ​ർ​മാ​രു​ടെ​യും സേ​വ​ന​വും ഈ ​ദൗ​ത്യ​ത്തി​ൽ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു​ണ്ട്. കാ​ണാ​താ​യ അ​വ​സാ​ന​ത്തെ ആ​ളെ​യും ക​ണ്ടെ​ത്തു​ന്ന​ത് വ​രെ തെ​ര​ച്ചി​ൽ തു​ട​രും.

കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ നി​ല​വി​ലെ മു​ന്ന​റി​യി​പ്പു​ക​ൾ​ക്ക് പു​റ​മേ, പ്രാ​ദേ​ശി​കാ​ടി​സ്ഥാ​ന​ത്തി​ൽ ഇ​രു​പ​ത് മു​ത​ൽ ഇ​രു​പ​ത്തി​യ​ഞ്ച് കി​ലോ​മീ​റ്റ​ർ വ​രെ ചു​റ്റ​ള​വി​ലു​ണ്ടാ​കു​ന്ന കാ​ലാ​വ​സ്ഥാ മാ​റ്റ​ങ്ങ​ളും അ​തി​തീ​വ്ര മ​ഴ​യും മു​ൻ​കൂ​ട്ടി പ്ര​വ​ചി​ക്കാ​ൻ പ്ര​ത്യേ​ക സം​വി​ധാ​ന​മൊ​രു​ക്കും. രാ​ജ്യ​ത്തെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച ദു​ര​ന്ത​നി​വാ​ര​ണ മാ​തൃ​ക സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

കു​സാ​റ്റ് പോ​ലു​ള്ള ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, കേ​ന്ദ്ര സ​ർ​ക്കാ​ർ എ​ന്നി​വ​യു​ടെ സാ​ങ്കേ​തി​ക സ​ഹ​ക​ര​ണം ഇ​തി​നാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കു​ക, വേ​ഗ​ത്തി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക, അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള​പ്പോ​ൾ ആ​ളു​ക​ളെ ഉ​ട​ന​ടി സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ക എ​ന്നീ മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് ക​ർ​ശ​ന​മാ​യ പ്രോ​ട്ടോ​ക്കോ​ൾ ത​യാ​റാ​കും.

ഓ​രോ ജി​ല്ല​യി​ലെ​യും ദു​ര​ന്ത​സാ​ധ്യ​ത വ്യ​ത്യ​സ്ത​മാ​ണ്. അ​തി​നാ​ൽ ഓ​രോ ജി​ല്ല​യു​ടെ​യും പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചു​ള്ള ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ദു​ര​ന്ത​നി​വാ​ര​ണ സം​വി​ധാ​നം രൂ​പീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. മു​ൻ​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് മേ​ഘ​വി​സ്ഫോ​ട​നം പോ​ലു​ള്ള പ്ര​തി​ഭാ​സ​ങ്ങ​ൾ വ​ർ​ദ്ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ശാ​സ്ത്രീ​യ​വും കാ​ര്യ​ക്ഷ​മ​വു​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് സ​ർ​ക്കാ​ർ തു​ട​ക്കം കു​റി​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

മ​ന്ത്രി​മാ​രാ​യ പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി, എ.​പി അ​നി​ൽ​കു​മാ​ർ, പി.​കെ. ബ​ഷീ​ർ, എം​എ​ൽ​എ​മാ​രാ​യ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, ടി.​പി. അ​ഷ്റ​ഫ് അ​ലി, വി.​എ​സ്. ജോ​യ്, മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. ജ​ബ്ബാ​ർ ഹാ​ജി, മ​ല​പ്പു​റം ക​ള​ക്ട​ർ ഡോ. ​വി​ന​യ് ഗോ​യ​ൽ, പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ക​ള​ക്ട​ർ സാ​ക്ഷി മോ​ഹ​ൻ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Latest News

Corehub Up